ശാസ്താംകോട്ട തടാകത്തിൽ തനത് മത്സ്യ സമ്പത്ത് സംവർദ്ധക പദ്ധതി

Advertisement

ശാസ്‌താംകോട്ട. കൊല്ലം ജില്ലാ പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന ‘ശാസ്‌താംകോട്ട തടാകത്തിൽ തനത് മത്സ്യ സമ്പത്ത് സംവർദ്ധക പദ്ധതി’ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോ.പി.കെ.ഗോപൻ ശാസ്‌താംകോട്ട അമ്പലക്കടവിൽ ഉദ്ഘാടനം നിർവ്വഹിക്കുകയുണ്ടായി. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗീത.ആർ അദ്ധ്യക്ഷയായ ചടങ്ങിൽ ബഹുമാന്യരായ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ സന്നിഹിതരായിരുന്നു.

ശാസ്താംകോട്ട തടാകത്തിൽ തനത് മത്സ്യങ്ങളായ മഞ്ഞക്കൂരി, കരിമീൻ, വരാൽ, കൈതക്കോര എന്നിവയുടെ 40000 കുഞ്ഞുങ്ങളാണ് തടാകത്തിൽ നിക്ഷേപി ച്ചത്. ഇതിൽ ഏറ്റവും പ്രധാന ഇനമായ വംശനാശ ഭീഷണി നേരിടുന്ന മഞ്ഞക്കൂരി മത്സ്യകുഞ്ഞുങ്ങളെ കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയുടെ 2024-25 ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രജനനം നടത്തി ഉത്പാദിപ്പിച്ചെടുത്തതാണ്. മറ്റിനങ്ങളായ കരിമീൻ, വരാൽ, കൈതക്കോര എന്നിയിനങ്ങൾ കൊല്ലം ജില്ലയിലെ സർക്കാർ ഹാച്ചറികളായ കണത്താർകുന്നം, തേവളളി എന്നിവിടങ്ങളിൽ ഉത്പാദിപ്പിച്ചതാണ്.

ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ .ഫാത്തിമ എസ്. ഹമീദ് സ്വാഗതം പറയുകയും ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളായ .ഉഷാകുമാരി, അനിൽ തുമ്പോടൻ, മുൻ ഗ്രാമപഞ്ചായത്ത് അംഗം ദിലീപ്‌കുമാർ എന്നിവർ ആശംസകൾ നേർന്നു. തേവലക്കര മത്സ്യഭവൻ ഓഫീസർ പോൾ രാജൻ, അക്വാകൾച്ചർ പ്രൊമോട്ടർമാരായ അജയകുമാർ, നവാസ്, മറ്റ് ജീവനക്കാർ, മത്സ്യകർഷകർ തുടങ്ങിയവർ പങ്കെടുത്തു.