തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് കഴിക്കാം വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍

Advertisement

ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ വേണ്ട ഒന്നാണ് വിറ്റാമിൻ ഇ. വിറ്റാമിൻ ഇയുടെ കുറവു തലമുടികൊഴിച്ചിൽ, വരണ്ട ചർമ്മം എന്നിവയ്ക്ക് കാരണമാകും. വിറ്റാമിന്‍ ഇയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് ചര്‍മ്മ സംരക്ഷണത്തിന് സഹായിക്കുന്നത്. സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചര്‍മ്മ പ്രശ്നങ്ങളില്‍ നിന്ന് സംരക്ഷിക്കാനും ഇവയ്ക്ക് കഴിയും. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടി വളരാനും സഹായിക്കും.

വിറ്റാമിന്‍ ഇ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

  1. ബദാം

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ നട്സാണ് ബദാം. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.

  1. സൂര്യകാന്തി വിത്തുകള്‍

വിറ്റാമിന്‍ ഇ അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ കഴിക്കുന്നതും ചര്‍മ്മം ചെറുപ്പമായിരിക്കാനും തലമുടി വളരാനും സഹായിക്കും.

  1. ചീര

വിറ്റാമിന്‍ ഇയും സിയും മഗ്നീഷ്യവും ഫോളേറ്റും അയേണും മറ്റ് പോഷകങ്ങളും അടങ്ങിയ ചീര ശരീരത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ഒരു പോലെ ഗുണം ചെയ്യും.

  1. അവക്കാഡോ

വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ അവക്കാഡോ ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാനും തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

  1. പപ്പായ

പപ്പായയിലും വിറ്റാമിന്‍ ഇയും സിയും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിന് നല്ലതാണ്.