വാൾനട്ടോ ബദാമോ? മുടിയുടെ ആരോ​ഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?

Advertisement

മുടിവളർച്ചയിൽ ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തുന്നത് മുടിയുടെ ആരോ​ഗ്യത്തിന് നല്ലതാണ്. മുടി വേ​ഗത്തിൽ വളരുന്നതിന് ഏത് നട്സാണ് ഏറ്റവും മികച്ചത് ബദാമോ വാൾനട്ടോ?

ഈ രണ്ട് നട്സുകളിലും മുടിയുടെ ആരോഗ്യത്തിന് ​ഗുണം ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ ഇ, ബയോട്ടിൻ, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ബദാം മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച മികച്ചതാണ്. 28 ഗ്രാം സെർവിംഗിൽ (ഏകദേശം 23 ബദാം) ഏകദേശം 7.3 മില്ലിഗ്രാം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെയും സിങ്കിൻ്റെയും മികച്ച ഉറവിടം കൂടിയാണ് ബദാം.

ഒമേഗ-3 ഫാറ്റി ആസിഡുകൾ, ബയോട്ടിൻ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ പോഷകങ്ങൾ വാൾനട്ടിൽ അടങ്ങിയിട്ടുണ്ട്. 28 ഗ്രാം വാൽനട്ടിൽ 2.5 ഗ്രാം ഒമേഗ-3 അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളം ചെമ്പ്, സെലിനിയം എന്നിവയും മുടിയുടെ നിറവും ഘടനയും നിലനിർത്താൻ സഹായിക്കുന്ന രണ്ട് ധാതുക്കളാണ്. വാൾനട്ടിൽ പോളിഫിനോളിക് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും ആരോഗ്യകരമായ വളർച്ചയ്ക്കും സഹായിക്കുന്നു.

ബദാമിലെ വിറ്റാമിൻ ഇ ഒരു ശക്തമായ ആൻ്റിഓക്‌സിഡൻ്റായി പ്രവർത്തിക്കുന്നു. തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് മുടിയെ സംരക്ഷിക്കുകയും ചെയ്യുന്നു. വാൾനട്ടിലെ ഒമേഗ -3 മുടി ഉള്ളിൽ നിന്ന് പോഷിപ്പിക്കുകയും ആരോഗ്യകരമായ മുടിയ്ക്കും ​ഗുണം ചെയ്യും.

വാൾനട്ടിൽ സെലിനിയം അടങ്ങിയിട്ടുണ്ട്. താരനെ ചെറുക്കുന്നതിനും തലയോട്ടിയുടെ ആരോഗ്യം നിലനിർത്തുന്നതിനും തലയോട്ടിയിലെ മോശം അവസ്ഥകൾ മൂലമുണ്ടാകുന്ന മുടി കൊഴിച്ചിൽ കുറയ്ക്കുന്നതിനും സെലിനിയം പങ്ക് വഹിക്കുന്നു.

വാൾനട്ടോ ബദാമോ? മുടിയുടെ ആരോ​ഗ്യത്തിന് ഏറ്റവും നല്ലത് ഏതാണ്?

മുടിയുടെ വളർച്ചയ്ക്കും ശക്തിയുള്ളതാക്കുന്നതിനും ഏറ്റവും നല്ലത് ബദാം തന്നെയാണ്. കാരണം, ബയോട്ടിൻ, മഗ്നീഷ്യം എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുടെ ആരോഗ്യത്തിന് വാൾനട്ട് തന്നെയാണ് മികച്ചത്. കാരണം, അവയിലെ ഒമേഗ -3 ഫാറ്റി ആസിഡുകളാണ് ഇതിന് സഹായിക്കുന്നത്. മൊത്തത്തിലുള്ള മുടിയുടെ ആരോഗ്യത്തിന് രണ്ട് നട്സുകളും മികച്ചതാണ്. ശക്തവും തിളക്കമുള്ളതും ആരോഗ്യമുള്ളതുമായ മുടിക്ക് ആവശ്യമായ പോഷകങ്ങൾ ഇവ രണ്ടിലൂടെയും ലഭിക്കുന്നു.