വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യയില്‍ ലോക ചെസ് ചാംപ്യനാകുന്ന രണ്ടാമത്തെ താരമായി ഗുകേഷ്

Advertisement

സിംഗപ്പൂര്‍: വിശ്വനാഥന്‍ ആനന്ദിന് ശേഷം ഇന്ത്യയില്‍ ലോക ചെസ് ചാംപ്യനാകുന്ന രണ്ടാമത്തെ താരമായി ഗുകേഡഷ്. ചൈനയുടെ ഡിങ് ലിറന് വീഴ്ത്തിയാണ് ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാംപ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി ഗുകേഷ് നേട്ടം കരസ്ഥമാക്കിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തില്‍ ലിറന് സംഭവിച്ച പിഴവു മുതലെടുത്താണു ഗുകേഷിന്റെ വിജയം.
മത്സരം വിജയിച്ചതോടെ ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഗുകേഷ് മറികടന്നത്. ലോക ചെസ് ചാംപ്യന്‍ഷിപ്പിലെ 14-ാമത്തെ മത്സരത്തില്‍ നിര്‍ണായ ജയം നേടിയോടെയാണ് താരം ചരിത്രം കുറിച്ചത്. ചാംപ്യനാകേണ്ട 7.5 പോയിന്റ് താരം നേടി.
ഒന്നാം പോരാട്ടം ഡിങ് ലിറന്‍ ജയിച്ചപ്പോള്‍ മൂന്നാം പോരില്‍ ജയം പിടിച്ച് ഗുകേഷ് തിരിച്ചടിച്ചിരുന്നു. പത്താം മത്സരവും സമനിലയില്‍ പിരിഞ്ഞതോടെ തുടരെ ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തില്‍ ഡിങ് ലിറനെതിരേ നിര്‍ണായക ജയം ഗുകേഷ് സ്വന്തമാക്കി. എന്നാല്‍ 12-ാം റൗണ്ട് മത്സരത്തില്‍ ഗുകേഷിനെ ലിറന്‍ പരാജയപ്പെടുത്തി. ഇതോടെയാണ് പിന്നിലായിരുന്ന ലിറന്‍ പോയിന്റില്‍ ഗുഗേഷിനൊപ്പമെത്തിയത് (66). വ്യാഴാഴ്ച നടന്ന 13-ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും വീണ്ടും ഒപ്പത്തിനൊപ്പമായി (6.56.5). അവസാന ഗെയിമായ 14-ല്‍ കറുത്ത കരുക്കളായിരുന്നിട്ടും ?ഗു?കേഷ് ചരിത്ര വിജയം സ്വന്തമാക്കി.