കൊല്ലം.ശാസ്താംകോട്ട ധര്‍മ്മശാസ്താ ക്ഷേത്രോല്‍സവത്തില്‍ നടന്നപൊലീസ് അതിക്രമം അന്വേഷിക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആറാട്ടുല്‍സവദിവസം ക്ഷേത്രാചാരങ്ങള്‍ പൂര്‍ത്തീകരിക്കാന്‍അനുവദിക്കാതെ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും സംഘപരിവാര്‍പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതായി പരിഷത്ത് ആരോപിച്ചു. ക്ഷേത്രങ്ങളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പ്രാദേശിക തീവ്രവാദിഗ്രൂപ്പുകളുടെ സമ്മര്‍ദ്ദത്താല്‍ അധികൃതര്‍ കടുത്തനിയന്ത്രണങ്ങള്‍അടിച്ചേല്‍പ്പിക്കുകയാണെന്നും ഇത് അന്വേഷിക്കണണെന്നും നേതൃത്വം ആവശ്യപ്പെട്ടു. ക്ഷേത്രത്തില്‍ നടത്തിയ അനിഷ്ട സംഭവങ്ങള്‍ക്ക് ഉത്തരവാദികലായവരെ ശക്തമായ നടപടി വേണം. ജില്ലാ പ്രസിഡന്‌റ് സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി പി വേണു,ജോ,സെക്രട്ടറി വിജയലക്ഷ്മി സുരേന്ദ്രന്‍,സമ്പര്‍ക്ക പ്രമുഖ് ജയകൃഷ്ണന്‍ ശാസ്താംകോട്ട,സല്‍സംഗ പ്രമുഖ് വേണു ജി നായര്‍,സംഘടനാ സെക്രട്ടറിസുധാകരന്‍, കമ്മിറ്റി അംഗങ്ങളായ അനിയന്‍പിള്ള,ജെപി ബാലു,ജയന്ത് ഓച്ചിറ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു