തിരുവനന്തപുരം: നോക്കുകൂലി സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസംഗം വസ്തുതയ്ക്ക് നിരക്കാത്തതെന്ന് മന്ത്രി പി. രാജീവ്. വസ്തുതകൾ ഇല്ലാതെ കാര്യങ്ങൾ പറഞ്ഞാൽ അവരുടെ വിശ്വാസ്യത തകരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബിജെപി നേതാക്കളുടെ കമ്യൂണിസ്റ്റ് വിരുദ്ധത കേരള വിരുദ്ധതയായി മാറുകയാണ്.
നോക്കുകൂലി സംബന്ധിച്ച് തെറ്റായ പ്രവണതകൾ ഉണ്ടായിരുന്നുവെന്നും അത് അവസാനിപ്പിച്ചു. സങ്കുചിതരാഷ്ട്രീയ പ്രതികരണമാണ് നടത്തിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നിർമ്മല സീതാരാമന്റെ പ്രസ്താവനയ്ക്കതിരെ ഇടത് എംപിമാർ പ്രതിഷേധിക്കും. ബജറ്റ് ചർച്ചയിൽ പ്രതിഷേധിക്കാൻ ധാരണ കേന്ദ്ര സർക്കാരിന്റെ കണക്കുകൾ ചൂണ്ടിക്കാട്ടും. ആശ വർക്കർമാരുടെ കാര്യത്തിൽ ആരോഗ്യമന്ത്രി ജെപി നദ്ദ ഇന്ന് മറുപടി നല്കിയേക്കും.