തിരുവനന്തപുരം. എംപുരാനെതിരായ സംഘ്പരിവാർ പ്രതിഷേധത്തിനിടെ സിനിമ കാണാൻ മുഖ്യമന്ത്രിയെത്തി.
തിരുവനന്തപുരം ലുലുമാളിലാണ് കുടുംബസമേതം സിനിമ കാണാനെത്തിയത്. സിനിമയ്ക്ക് പിന്തുണയുമായി ഡിവൈഎഫ്ഐയും രംഗത്തെത്തി.
ഇന്ന് സാംസ്കാരിക പ്രതിരോധ പരിപാടി സംഘടിപ്പിക്കും. മഹാപ്രതിഭകളായ ചലച്ചിത്രതാരങ്ങളെയും അണിയറ പ്രവർത്തകരെയും ഭയപ്പെടുത്താൻ നോക്കിയാൽ , അതിനെ വകവച്ചു കൊടുക്കാൻ കഴിയില്ല. ഗുജറാത്ത് വംശഹത്യയെപ്പറ്റി പരാമർശിക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളാക്കുന്ന വിരട്ടൽ കൈയ്യിൽ വച്ചാൽ മതിയെന്നും ഡിവൈഎഫ്ഐ പറഞ്ഞു. സംഘി തമ്പുരാൻമാർ എമ്പുരാനെ എതിർക്കുമ്പോൾ- എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം..ഇത് കേരളമാണ് എന്ന പേരിൽ
തിരുവനന്തപുരം മാനവീയം വീഥിയിൽ വൈകീട്ട് അഞ്ചുമണിക്കാണ് ഡിവൈഎഫ്ഐ പരിപാടി.