കർണ്ണാടകയിൽ അഞ്ച് വയസുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്ത കേസിലെ പ്രതി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

Advertisement

കർണാടക: ഹുബ്ബള്ളിയിൽ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പരാതി. ബീഹാർ സ്വദേശിയായ നിതേഷ് കുമാർ എന്ന പ്രതി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പോലീസുമായുള്ള  ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഷെഡിലേക്ക് ഓടിക്കയറി. ഈ സമയത്ത് പ്രതി പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു.
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. പോലീസ് പ്രതിരോധിക്കുന്നതിനിടെ ഇയാൾക്ക് വെടിയേൽക്കുകയായിരുന്നു.

Advertisement